‘കാട്ടില്‍ നിന്നുള്ളതും കാട്ടിലേക്ക് കാട്ടില്‍ നിന്നെടുത്തതും കാട്ടിലേക്ക് ….” ഒരു കാടിന്റെ കഥ. ഒരു ഗ്രാമത്തിന്റെ കഥ. കാടിനെ രക്ഷിക്കാന്‍ പോരാടിയ മൃഗങ്ങളുടെയും മനുഷ്യരുടെയും കഥ. നിറം മാറുന്നവരുടെയും രോമമില്ലാത്തവരുടെയും കഥ. കാട്ടുമരത്തിന്റെയും കാര്‍മേഘത്തിന്റെയും കറുംകൂന്തലിയുടെയും കഥ. ബുച്ചിയുടെയും ബൂബുവിന്റെയും സികപ്പന്റെയും കടുവയുടെയും ചുരുളന്റെയും കഥ. താമയുടെയും കതിരിന്റെയും ചേരന്റെ യും മാണിക്യത്തിന്റെയും അല്ലിയുടെയും കഥ. സൗഹൃദത്തിന്റെയും ത്യാഗത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് കുട്ടികള്‍ക്കു വേണ്ടി എഴുതപ്പെട്ട ‘കാര്മേഘക്കാട്’ എന്ന നോവല്‍. അനുപമ ശശിധരന്. വിസി ബുക്സ്. വില 237 രൂപ.