രാജ്യത്ത് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തലാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2018- 19 സാമ്പത്തിക വര്‍ഷത്തിലാണ് 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് റിസര്‍വ് ബാങ്ക് അവസാനിപ്പിച്ചത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, റിസര്‍വ് ബാങ്ക് ഇതുവരെ 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകള്‍ മാത്രമാണ് അച്ചടിച്ചിട്ടുള്ളത്. വിവരാവകാശ രേഖയിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയത്. 2000 രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 100 രൂപ, 200 രൂപ, 500 രൂപ നോട്ടുകള്‍ അച്ചടിക്കാനുളള ചെലവ് കുറവാണ്. 2021- 22 കാലയളവില്‍ ആയിരം 100 രൂപ നോട്ട് അച്ചടിക്കാന്‍ ആകെ ചെലവായ തുക 1,770 മാത്രമാണ്. ഇക്കാലയളവില്‍ ആയിരം 200 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 2,370 രൂപയും, ആയിരം 500 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ 2,290 രൂപയും ചെലവായിട്ടുണ്ട്. 2000 രൂപ നോട്ടുകള്‍ അച്ചടിക്കാന്‍ ചെലവഴിച്ച തുക 3,530 രൂപയാണ്.