കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ടതിനെ തുടർന്ന് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ പ്ലേ ഓഫിൽ ബെംഗളൂരു എഫ് സി വിജയികളായി. വിവാദ ഗോളിൽ പ്രതിഷേധിച്ചതിനെ തുടർന്നാണിത്. എക്സ്ട്രാ ടൈമിലേക്കു നീണ്ട മത്സരത്തിന്റെ തൊണ്ണൂറ്റിയാറാം മിനിറ്റിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രി നേടിയ ഫ്രീകിക്ക് ഗോളാണ് വിവാദ ഗോളായി മാറിയത്. ബ്ലാസ്റ്റേഴ്സ് താരങ്ങൾ ഒരുങ്ങുന്നതിനു മുൻപേ ഛേത്രി ഫ്രീകിക്കെടുത്ത് പന്ത് വലയിലെത്തിച്ചു. റഫറി ക്രിസ്റ്റൽ ജോൺസ് ഗോൾ അനുവദിച്ചതിൽ പ്രതിഷേധിച്ച് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുക്കൊമനോവിച്ച് കളിക്കാരെ തിരിച്ചു വിളിക്കുകയും തുടർന്ന് ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിടുകയും പിന്നാലെ ബെംഗളൂരു എഫ് സിയെ വിജയികളായി പ്രഖ്യാപിക്കുയും ചെയ്തു. ബെംഗളൂരു സെമിയിൽ മുംബൈ സിറ്റിഎഫ്സിയെ നേരിടും .
വിവാദ ഗോളിൽ പ്രതിഷേധിച്ച് കേരള ബ്ലാസ്റ്റേഴ്സ് മൈതാനം വിട്ടു
