ത്രിപുരയിലും നാഗാലാന്റിലും ബിജെപി വൻ വിജയത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകൾ. മേഘാലയയിൽ എൻപിപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം. ബിജെപി സഖ്യം ത്രിപുരയിൽ 36 മുതൽ 45 സീറ്റുകൾ വരെ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ- ഇന്ത്യ ടുഡേ എക്സിറ്റ് പോൾ പ്രവചിച്ചു. നാഗാലാൻഡിൽ ബിജെപി സഖ്യം 35 മുതൽ 43 വരെ സീറ്റുകൾ നേടുമെന്നാണ് സീ ന്യൂസ് സർവേ പ്രവചനം.
ത്രിപുരയിലും നാഗാലാന്റിലും ബിജെപി വൻ വിജയത്തോടെ അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോളുകൾ
