കുട്ടികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളർച്ച ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടതെന്നും, ആധുനിക മനശാസ്ത്രത്തോട് ചേർന്നു നിൽക്കുന്നതാകണം പാഠ്യപദ്ധതിയെന്നും, തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പ്രവണത ചിലപ്പോൾ കാണാറുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ പാഠ്യപദ്ധതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സർക്കാർ നടത്തുന്നതെന്നും ,പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാ കിരണം പദ്ധതിയും സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. സമഗ്ര ശിക്ഷാ കേരള വഴി എല്ലാ സ്കൂളുകളിലും മാതൃകാ പ്രീ പ്രൈമറി സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മന്ത്രി വി.ശിവൻകുട്ടി.
പായിപ്ര ഗവ. യുപി സ്കൂളിന്റെ 77ാം വാർഷികം-ചിലമ്പിന്റെയും അന്താരാഷ്ട്ര മാതൃകാ പ്രീ സ്കൂളിന്റെയും പാർക്കിന്റെയും ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.