ജോഷിമഠിൽ പുതിയ വിള്ളലുകൾ കണ്ടെത്തി. ബദ്രിനാഥ് ഹൈവേയിൽ ജോഷിമഠിനും മാർവാഡിക്കും ഇടയിലാണ് വിള്ളലുകൾ കണ്ടെത്തിയത്. വിള്ളലുകൾ വീണ്ടും വരാനുള്ള കാരണം അന്വേഷിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. തിരക്കേറിയ തീര്‍ത്ഥാടന കേന്ദ്രമായ ബദ്രീനാഥിലേക്ക് പോകുന്ന പാതയാണ് ബദ്രീനാഥ് ഹൈവേ. പഴയ വിള്ളലുകൾ കൂടുതൽ വികസിച്ചു വരുന്നുണ്ട്. അതിന് പുറമേയാണ് പുതിയ വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നതെന്ന് സമിതിയുടെ ജോഷിമഠ് ബച്ചാവോ സംഘര്‍ഷ് സമിതിയുടെ നേതാവ് സജ്ഞയ് ഉണ്യാൽ പറഞ്ഞു.