നീതിയ്ക്ക് വേണ്ടിയുള്ള നിരന്തര പോരാട്ടങ്ങളുടെ ചരിത്രം പലതുണ്ട്. ആ കൂട്ടത്തില്‍ ഏറെ വ്യത്യസ്തമാണ് സിസ്റ്റര്‍ അഭയ കൊലക്കേസ്സില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ നടത്തിയ ഒറ്റയാന് പോരാട്ടം. വ്യക്തിപരമായ താല്പര്യങ്ങളില്ലാതെ ഒരു കന്യാസ്ത്രീയ്ക്ക് മരണാന്തര നീതി ലഭിക്കുവാന്‍ വേണ്ടി ജീവിതത്തിന്റെ മൂന്ന് പതിറ്റാണ്ടുകള്‍ ഹോമിച്ച ജോമോന് പുത്തന്‍പുരയ്ക്കല്‍ പ്രതികൂല സാഹചര്യങ്ങളെ സഹനം കൊണ്ടും ധീരതകൊണ്ടും നേരിട്ട് നിയമയുദ്ധം നടത്തി വിജയിച്ചതിന്റെ ചരിത്രം ആവേശകരമാണ്. ‘ദൈവത്തിന്റെ സ്വന്തം വക്കീല്‍’. ജോമോന് പുത്തന്‍ പുരയ്ക്കല്‍. കറന്റ് ബുക്സ് തൃശൂര്‍. വില 474 രൂപ.