അഫ്ഗാൻ റെഡ് ക്രസന്റ് സൊസൈറ്റി (എആർസിഎസ്) എന്ന താലിബാൻ സന്നദ്ധ സംഘടനാ പ്രസിഡന്റ് , കാബൂളിലെ തുർക്കി അംബാസഡർക്ക് സഹായ ധനം ഒരു പ്ലാസ്റ്റിക് ബാഗിലാക്കിയാണ് കൈമാറിയത്. ഈ മാസം ആറാം തിയതി രാജ്യത്തെ നിശ്ചലമാക്കിയ ഭൂചലനത്തിന് പിന്നാലെ തുര്‍ക്കിയിലേക്ക് സഹായങ്ങള്‍ പ്രവഹിക്കുകയാണ്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ സഹായം പ്രഖ്യാപിക്കുകയും അടിയന്തര സാഹചര്യം നേരിടുന്നതിനായി മെഡിക്കല്‍ സംഘത്തെ തുര്‍ക്കിയിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുര്‍ക്കിയ്ക്ക് അഫ്ഗാനിസ്ഥാനിലെ ഭരണകൂടത്തിന്റെ ഭാഗമായ താലിബാന് നടത്തുന്ന സഹായ സംഘടന നല്കിയ സഹായം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപെട്ടു. തുര്‍ക്കിയിലെ ഭൂകമ്പബാധിതര്‍ക്ക് 50,000 ഡോളറാണ് (ഏതാണ്ട് 41 ലക്ഷത്തിലധികം രൂപ) താലിബാന് നടത്തുന്ന സഹായ സംഘടന സംഭാവന ചെയ്തത്.