ഒക്ടോബര്‍-ഡിസംബര്‍ കാലയളവില്‍ 741 കോടി രൂപ അറ്റാദായം നേടി റോയല്‍ എന്‍ഫീല്‍ഡ് നിര്‍മാതാക്കളായ ഐഷര്‍ മോട്ടോഴ്സ്. കഴിഞ്ഞവര്‍ഷം മൂന്നാം പാദത്തെ അപേക്ഷിച്ച് അറ്റാദായം 62 ശതമാനം ഉയര്‍ന്നു. പ്രവര്‍ത്തന വരുമാനം 29 ശതമാനം വര്‍ധിച്ച് 3,721 കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ അറ്റാദായം 13 ശതമാനം ആണ് വര്‍ധിച്ചത്. ജൂലൈ-സെപ്റ്റംബറില്‍ അറ്റാദായം 657 കോടി രൂപയായിരുന്നു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 6.16 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ഐഷര്‍ വിറ്റത്. ഇക്കാലയളവില്‍ 350 സിസി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളുടെ മാത്രം വില്‍പ്പന 5.40 ലക്ഷം യൂണിറ്റുകളാണ്. ഈ വിഭാഗത്തില്‍ 54 ശതമാനം വളര്‍ച്ചയാണ് നേടി. വില്‍പ്പന 48 ശതമാനത്തോളം ഉയര്‍ന്നു. 350 സിസിക്ക് മുകളിലുള്ള വിഭാഗത്തില്‍ 75,781 വാഹനങ്ങളാണ് വിറ്റത്. ആകെ വില്‍പ്പന 48 ശതമാനത്തോളം ഉയര്‍ന്നു. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ കൂടാതെ എബി വോള്‍വോയുമായി ചേര്‍ന്ന് ബസ്, ട്രക്ക് എന്നിവയും കമ്പനി പുറത്തിറക്കുന്നുണ്ട്.