2023 ലെ ആദ്യ മാസത്തെ വാഹന വില്‍പന പരിശോധിച്ചാല്‍ മാരുതി സുസുക്കി തന്നെ ഒന്നാമന്‍. മാരുതിയുടെ ചെറു ഹാച്ച്ബാക്ക് ഓള്‍ട്ടോ 21411 യൂണിറ്റുമായി ഒന്നാമനായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 73 ശതമാനം അധിക വില്‍പന, 12342 യൂണിറ്റായിരുന്നു 2022 ജനുവരിയിലെ വില്‍പന. ചെറു ഹാച്ച്ബാക്കായ വാഗണ്‍ ആറാണ് കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റ രണ്ടാമത്തെ കാര്‍. 20466 യൂണിറ്റിന്റെ വില്‍പനയാണ് ഈ ചെറുകാര്‍ ജനുവരി മാസം നേടിയത്. വളര്‍ച്ച ഒരു ശതമാനം. മാരുതിയുടെ തന്നെ സ്വിഫ്റ്റാണ് മൂന്നാം സ്ഥാനത്ത്, വില്‍പന 16440 യൂണിറ്റ്. കഴിഞ്ഞ വര്‍ഷം ജനവരിയെ അപേക്ഷിച്ച് 14 ശതമാനം വില്‍പനക്കുറവാണ് സ്വിഫ്റ്റിന്. 141 ശതമാനം വളര്‍ച്ചയുമായി ബലേനോയാണ് നാലാം സ്ഥാനത്ത്. വില്‍പന 16357 യൂണിറ്റ്. ടാറ്റയുടെ കോംപാക്റ്റ് എസ്‌യുവി നെക്‌സോണാണ് അഞ്ചാമത്. 15567 യൂണിറ്റ് വില്‍പനയും കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച് 13 ശതമാനം വളര്‍ച്ചയും നെക്‌സോണ്‍ നേടി. ഹ്യുണ്ടേയ്യുടെ ചെറു എസ്‌യുവി ക്രേറ്റ 15037 യൂണിറ്റുമായി ആറാം സ്ഥാനത്ത് എത്തി. മാരുതിയുടെ കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസ 14359 യൂണിറ്റുമായി ഏഴാം സ്ഥാനത്തുണ്ട്. ടാറ്റ പഞ്ച്, മാരുതി ഇക്കോ, മാരുതി ഡിസയര്‍ എന്നിവരാണ് യഥാക്രമം 12006, 11709, 11317 യൂണിറ്റ് വില്‍പനയുമായി എട്ട്, ഒമ്പത്, പത്ത് സ്ഥാനങ്ങളില്‍.