ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് വീതം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കുറക്കുമെന്ന് പഠനം. ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാല ഗവേഷകരാണ് പഠനം നടത്തിയത്. അരമണിക്കൂര്‍ ഇരുത്തത്തിനു ശേഷം ഒരു മിനിറ്റ് നടത്തം, ഒരു മണിക്കൂര്‍ ഇരുത്തത്തിനു ശേഷം ഒരു മിനിറ്റ് നടത്തം, ഓരോ അരമണിക്കൂര്‍ ഇരിപ്പിനുശേഷവും അഞ്ച് മിനിറ്റ് നടത്തം, ഓരോ മണിക്കൂര്‍ ഇരിപ്പിനുശേഷവും അഞ്ച് മിനിറ്റ് നടത്തം, നടക്കാതെ ഒരേയിരുപ്പ് ഇരിക്കുക എന്നിങ്ങനെയാണ് ഇവര്‍ പരീക്ഷണം നടത്തിയത്. ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് നടക്കുന്നത് ആരോഗ്യകരമെന്നു കണ്ടു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവും രക്തസമ്മര്‍ദവും കുറച്ചു. ഓരോ അരമണിക്കൂറിലും ഒരു മിനിറ്റ് നടക്കുന്നതും നല്ലതാണെന്നു കണ്ടു. എന്നാല്‍ ഒരു മണിക്കൂറില്‍ ഒരു മിനിറ്റോ അഞ്ച് മിനിറ്റോ നടക്കുന്നതു കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. ദിവസം മുഴുവന്‍ ഇരിക്കാതെ ഇടയ്ക്ക് നടക്കുന്നത് 4 മുതല്‍ 5 വരെ ാാഒഴ രക്തസമ്മര്‍ദം കുറയ്ക്കുന്നതായി കണ്ടു. ചെറുനടത്തം ക്ഷീണമകറ്റുന്നതായും മനോനില മെച്ചപ്പെടുത്തുന്നതായും പഠനത്തില്‍ പറയുന്നു. ഒരേയിരുപ്പ് ഇരിക്കാതെ ഇടയ്ക്ക് എഴുന്നേറ്റ് നില്ക്കുന്നതു പോലും ഗുണകരമാണെന്ന് ഗവേഷകര്‍ പറയുന്നു. ഇത് കാലറി ബേണ്‍ ചെയ്യാന്‍ സഹായിക്കും. നടത്തവും നില്പും രക്തപ്രവാഹം വര്‍ധിപ്പിക്കും, പ്രത്യേകിച്ച് കാലുകളിലേക്കുള്ളത്. ഇത് കാലിന് വീക്കം വരാതെയിരിക്കുവാന്‍ സഹായിക്കും. കൊഴുപ്പ്, പഞ്ചസാര ഇവയുടെ ഉപാപചയം മെച്ചപ്പെടുത്താനും ശ്വസനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. കൂടുതല്‍ സമയം ഇരിക്കുന്നത് പുറംവേദനയ്ക്കും കാരണമാകും. തുടര്‍ച്ചയായി ഇരിക്കാതെ നടക്കുകയും നില്‍ക്കുകയും ചെയ്യുന്നത് പേശികളെയും ലിഗമെന്റുകളെയും സന്ധികളെയും അയവുള്ളതാക്കുന്നു.
ഓരോ അരമണിക്കൂറിലും അഞ്ച് മിനിറ്റ് വീതം നടക്കാം!
