Untitled design 45

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 83.6% റെക്കോഡ് വളർച്ച.വിമാന ഷെഡ്യൂളുകളിൽ 31.53% വളർച്ചയും രേഖപ്പെടുത്തി.2023 ജനുവരി മാസത്തിൽ ആകെ 323792 യാത്രക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്തു. 2022 ജനുവരിയിലെ മൊത്തം യാത്രക്കാരുടെ എണ്ണം 176315 ആയിരുന്നു. 2022 ജനുവരി മാസത്തിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 5687 ആയിരുന്നത് 2023 ജനുവരിയിൽ 10445 ആയി ഉയർന്നു. 2022 ജനുവരിയിൽ 1671 ആയിരുന്ന എയർ ട്രാഫിക് മൂവ്‌മെന്റ് 2023 ജനുവരിയിൽ 2198 ആയി ഉയർന്നു.ഇപ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നു ആഴ്ചയിൽ ശരാശരി 131 ആഭ്യന്തര വിമാനങ്ങളും 120 അന്താരാഷ്ട്ര വിമാനങ്ങളും സർവീസ് നടത്തുന്നുണ്ട്. ദുബായ്, ഷാർജ, അബുദാബി, ദോഹ, മസ്‌കറ്റ്, ബഹ്‌റൈൻ, ദമാം, കുവൈറ്റ്, സിംഗപ്പൂർ, കൊളംബോ, മാലെ, ഹനിമധൂ തുടങ്ങി 12 അന്താരാഷ്‌ട്ര നഗരങ്ങളിലേക്കും ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത, അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ, കൊച്ചി, കണ്ണൂർ എന്നിവയുൾപ്പെടെ 10 ആഭ്യന്തര നഗരങ്ങളിലേക്കും സർവീസുകളുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *