പി.ജി.പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിജു വിത്സന് നായകനാകുന്നു. വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ചു. കിച്ചാപ്പൂസ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ കെ.ജി അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പുതുമുഖം കൃഷ്ണേന്ദു എ.മേനോന് ആണ് നായിക. എന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ ശ്രദ്ധേയനായ പി.പി.കുഞ്ഞികൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബി നിര്‍വ്വഹിക്കുന്നു. സംഗീതം-ഷാന്‍ റഹ്മാന്, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരണ്‍ ദാസ്. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ഉടനെയുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തില്‍ ആറാട്ടുപുഴ വേലായുധ പണിക്കരായി എത്തിയ സിജു വിത്സന് നായകനാകുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം സാറ്റര്‍ഡെ നയിറ്റ് ആണ് സിജു വിത്സന്റെതായി അവസാനം തീയേറ്ററുകളില്‍ എത്തിയ ചിത്രം.