ടാക്സി വിഭാഗത്തിലേക്ക് ടൂറര്‍ എസുമായി മാരുതി സുസുക്കി. പെട്രോള്‍, സിഎന്‍ജി വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 6.51 ലക്ഷം രൂപയും സിഎന്‍ജി പതിപ്പിന് 7.36 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. ആര്‍ട്ടിക് വൈറ്റ്, മിഡ്നൈറ്റ് ബ്ലാക്, സില്‍ക്കി സില്‍വര്‍ എന്നീ നിറങ്ങളില്‍ വാഹനം ലഭിക്കും. ഡിസയറിനെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ചിരിക്കുന്ന ടൂററിന് ചെറിയ മാറ്റങ്ങളുണ്ട്. ഹെക്സഗണല്‍ ഗ്രില്ലും സ്വീപ്ബാക്ക് ഹെഡ്ലാംപുമാണ് വാഹനത്തിന്. എല്‍ഇഡി ടെയില്‍ലാംപും ടൂറര്‍ എസ് ബാഡ്ജിങ്ങുമുണ്ട് പിന്നില്‍. സുരക്ഷയ്ക്കായി എബിഎസ് ഇഎസ്പി, ഇബിഡി, ബ്രേക് അസിസ്റ്റ്, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ഡ്യുവല്‍ എയര്‍ബാഗ് എന്നിവയുണ്ട്. കൂടാതെ അഡ്ജെസ്റ്റബിള്‍ സ്റ്റിയങ് വീല്‍, ഐഎസ്ഒഎഫ്ഐഎക്സ്, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്കിങ് എന്നീ സംവിധാനങ്ങളും. മാരുതിയുടെ കെ സീരിസ് 1.2 ലീറ്റര്‍ എന്‍ജിനാണ് ടൂറര്‍ എസില്‍. 89 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്ജിന്. സിഎന്‍ജി എന്ജിന് 76 ബിഎച്ച്പി കരുത്തും 98.5 എന്‍എം ടോര്‍ക്കും. പെട്രോള്‍ പതിപ്പിന് ലീറ്ററിന് 23.15 കിലോമീറ്ററും സിഎന്‍ജിക്ക് കിലോഗ്രാമിന് 32.12 കിലോമീറ്ററുമാണ് ഇന്ധനക്ഷമത.