മുന്‍നിര സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഓണറിന്റെ പുതിയ ഹാന്‍ഡ്സെറ്റ് എക്സ്8എ പുറത്തിറങ്ങി. യുകെ, മലേഷ്യ, യുഎഇ എന്നിവിടങ്ങളിലാണ് ഓണര്‍ എക്സ്8എ അവതരിപ്പിച്ചത്. ഓണര്‍ എക്സ്8ന് സമാനമായ ഫീച്ചറുകളാണ് പുതിയ ഹാന്‍ഡ്സെറ്റിലും ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് ഓണര്‍ എക്സ്8എ വരുന്നത്. മീഡിയടെക് ഹീലിയോ ജി88 പ്രോസസര്‍, 100 മെഗാപിക്സലിന്റെ റിയര്‍ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. ഓണര്‍ എക്സ്8എ യുടെ 6 ജിബി റാം + 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് വേരിയന്റിന് 220 യൂറോയാണ് (ഏകദേശം 19,500 രൂപ) വില. അതേസമയം, മലേഷ്യയിലെ വില 999 ആര്‍എം (ഏകദേശം 19,200 രൂപ) ആണ്. ഫെബ്രുവരി 14 ന് മുന്‍പ് ഓണര്‍ എക്സ്8എ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഓണര്‍ ബാന്‍ഡ് 6 ഫ്രീയായി ലഭിക്കും. ട്രിപ്പിള്‍ റിയര്‍ ക്യാമറയുമായാണ് ഓണര്‍ എക്സ്8എ വരുന്നത്. 22.5വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ആണ് ബാറ്ററി. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 6.1 ആണ് ഓണര്‍ എക്സ്8എയിലെ ഒഎസ്.