ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ്, ജിക്‌സര്‍ 250, ജിക്‌സര്‍ എസ്എഫ് 250 എന്നിവ ഉള്‍പ്പെടുന്ന പുതുക്കിയ ജിക്‌സര്‍ ശ്രേണി ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ അവതരിപ്പിച്ചു. പുതിയ 2023 സുസുക്കി ജിക്‌സറിന് 1.40 ലക്ഷം രൂപയാണ് വില. ജിക്‌സര്‍ എസ്എഫിന് 1.45 ലക്ഷം രൂപയും ജിക്‌സര്‍ 250 ന് 1.95 ലക്ഷം രൂപയും ജിക്‌സര്‍ എസ്എഫ് 250 ന് 2.02 ലക്ഷം രൂപയുമാണ് വില. ആദ്യമായി, ജിക്‌സര്‍ ശ്രേണിയില്‍ സുസുക്കി റൈഡ് കണക്ട് ബ്ലൂടൂത്ത് കണക്റ്റിവിറ്റി സിസ്റ്റവും പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും ലഭിക്കുന്നു. പുതുക്കിയ 2023 സുസുക്കി ജിക്‌സര്‍,ജിക്‌സര്‍ എസ്എഫ് എന്നിവ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. അതായത് ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, മെറ്റാലിക് സോണിക് സില്‍വര്‍/പേള്‍ ബ്ലേസ് ഓറഞ്ച്, മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ കളര്‍ ഓപ്ഷനുകള്‍. പുതിയ ജിക്‌സര്‍ 250 ന് മെറ്റാലിക് മാറ്റ് ബ്ലാക്ക്, മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ ഷേഡുകള്‍ ലഭിക്കുമ്പോള്‍, ജിക്‌സര്‍ 250 എസ്എഫ് മെറ്റാലിക് ട്രൈറ്റണ്‍ ബ്ലൂ, മെറ്റാലിക് സോണിക് സില്‍വര്‍ പെയിന്റ് സ്‌കീമുകളില്‍ വരുന്നു.