സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് സ്ഥാനത്തുനിന്ന് മേഴ്സി കുട്ടൻ രാജിവെച്ചു. കാലാവധി തീരാൻ രണ്ട് വർഷം ശേഷിക്കെയാണ് മേഴ്സി കുട്ടൻ രാജിവച്ചത്. വൈസ് പ്രസിഡൻ്റ് ഉൾപ്പെടെയുള്ളവരും രാജിവെച്ചു. കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ നിർദേശപ്രകാരമാണ് രാജി. യു.ഷറഫലി പുതിയ പ്രസിഡൻ്റായേക്കും.കായികതാരങ്ങൾക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകുന്നില്ലെന്ന വിമർശനം ഉയർന്നപ്പോൾ, സർക്കാർ പണം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്സി കുട്ടൻ രംഗത്തെത്തിയിരുന്നു.
സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് മേഴ്സി കുട്ടൻ രാജിവെച്ചു
