ശക്തമായ ഭൂചലനത്തില്‍ തുർക്കി. തുർക്കിയിലും സിറിയയിലുമായി അനുഭവപ്പെട്ട ഭൂചലനത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിറിയ, തുര്‍ക്കി അതിര്‍ത്തി മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് വിലയിരുത്തുന്നത്. അലെപ്പോ, ലറ്റാക്കിയ, ഹമാ, ടാര്‍ടസ് പ്രവിശ്യകളിലായി 111 പേരാണ് ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. 516ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. നേരത്തെ തുര്‍ക്കിയുടെ നിയന്ത്രണത്തിലുള്ള മേഖലകളിലായി 119പേര് കൊല്ലപ്പെട്ടതായാണ് പ്രാദേശിക ആശുപത്രികള്‍ അന്തര്‍ ദേശീയ വാര്‍ത്താ ഏജന്‍സികളോട് വ്യക്തമാക്കിയത്.തുര്‍ക്കിയിലെ അവശ്യ സര്‍വ്വീസ് സേനയുടെ കണക്കുകള്‍ അനുസരിച്ച് 76 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാത്രിയില്‍ അനുഭവപ്പെട്ട ഭൂകമ്പമായതിനാല്‍ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാന നഗരങ്ങളിലെല്ലാം തന്നെ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. പ്രാദേശിക സമയം 4.17ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. 17.9 കിലോമീറ്റര്‍ വരെ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്.തുര്‍ക്കിയിലെ മിക്ക കെട്ടിടങ്ങള്‍ക്കും ഭൂകമ്പത്തില്‍ ഇളക്കം തട്ടിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള കെട്ടിട നിര്‍മ്മാണം ഇസ്താംബുളിനെ സാരമായി ബാധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലിവിലെ ഭൂകമ്പം തുർക്കിയിലും സിറിയയിലും കനത്ത നാശ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. നിരവധി കെട്ടിടങ്ങളാണ് നിലംപൊത്തിയിട്ടുള്ളത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.