സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രത്തിലെ പുതിയ ലിറിക് വീഡിയോ റിലീസ് ചെയ്തു. ‘ഏലേലോ ഏലേലോ’ എന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് മണി ശര്‍മ്മയാണ്. കൈലാസ് ഋഷി വരികള്‍ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് അനുരാഗ് കുല്‍ക്കര്‍ണിയാണ്. ഇദ്ദേഹം തന്നെയാണ് മലയാളം വെര്‍ഷനും പാടിയിരിക്കുന്നത്. ശാകുന്തളത്തില്‍ മലയാളത്തിന്റെ യുവ താരം ദേവ് മോഹന്‍ ആണ് ‘ദുഷ്യന്തനാ’യി വേഷമിടുന്നത്. ‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് ദേവ് മോഹന്‍. ചിത്രം ഫെബ്രുവരി 17ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസിന് എത്തും. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖര്‍ ആണ്.
‘ശാകുന്തളം’ ലിറിക് വീഡിയോ ‘ഏലേലോ ഏലേലോ’
