ഈജിപ്തില്‍ ഏറ്റവും പഴക്കമുള്ള മമ്മി കണ്ടെത്തി. 4,300 വര്‍ഷം പഴക്കം. കെയ്റോയ്ക്കു സമീപം നടത്തിയ ഖനനത്തിനിടെയാണ് ഏറ്റവും പഴക്കമുള്ള മമ്മി കണ്ടെത്തിയത്. ഡസന്‍ കണക്കിന് അവശിഷ്ടങ്ങളും മമ്മിയോടൊപ്പം കണ്ടെത്തി. ബിസി 25-ാം നൂറ്റാണ്ടിലെ സാഹി ഹവാസില്നിന്ന് കണ്ടെത്തിയ അഞ്ചാമത്തെയും ആറാമത്തെയും രാജവംശത്തിന്റെ കബറിട പ്രദേശത്തായിരുന്നു പര്യവേക്ഷണം. സഖാരയിലെ പടികളുള്ള പിരമിഡിന് സമീപമാണ് ‘ഹെകാഷെപ്സ്’ എന്നു വിളിക്കപ്പെടുന്ന പുതിയ മമ്മി കണ്ടെത്തിയത്. ഈജിപ്ഷ്യന്‍ പരുാവസ്തു വകുപ്പാണ് ഈ വിവരം പുറത്തുവിട്ടത്. രൂപങ്ങള്‍ കൊത്തിവച്ച വലിയ ചതുരാകൃതിയിലുള്ള സാര്‍ക്കോഫാഗസ് ചുണ്ണാമ്പു കല്ലിന്റെ വാതില്‍കൊണ്ട് അടച്ച പെട്ടിക്കുള്ളിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. സാര്‍ക്കോഫാഗസിനുള്ളില്‍ സ്വര്‍ണപാളികളാല്‍ പൊതിഞ്ഞ മൃതദേഹം. മനോഹരമായ മമ്മി എന്നാണ് പുരാവസ്തു ഗവേഷക സംഘത്തലവനും ഈജിപ്തിലെ മുന്‍ പുരാവസ്തു മന്ത്രിയുമായ ഹവാസ് വിശേഷിപ്പിച്ചത്. ഈജിപ്തിലെ ഏറ്റവും പഴക്കമുള്ള മമ്മിയാണിതെന്ന് അദ്ദേഹം പറഞ്ഞു. ബിസി 24-ാം നൂറ്റാണ്ടില്‍ ഭരിച്ച ഫറവോ ഉനാസിന്റെ പ്രഭുക്കന്മാരുടെ പ്രഭുവായിരുന്ന ഖും-ഡിജെദ്-എഫിന്റെതാണ് ഇപ്പോള്‍ കണ്ടെത്തിയ മമ്മിയെന്ന് കരുതുന്നു. രഹസ്യസൂക്ഷിപ്പുകാരനും കൊട്ടാരത്തിലെ പ്രധാന കാര്യസ്ഥന്റെ സഹായിയുമായ മെറിയുടെ ശവകുടീരവും ഇവിടെ കണ്ടെത്തി. ബി.സി. 24, 23 നൂറ്റാണ്ടുകളില്‍ ഭരിച്ച ഫറവോ പെപ്പി ഒന്നാമന്റെ പിരമിഡ് സമുച്ചയത്തില്‍ മെസ്സി എന്ന ഒരു പുരോഹിതന്റെ കുടീരവും കണ്ടെത്തി. ധാരാളം അമ്യൂലറ്റുകള്‍, കല് പാത്രങ്ങള്‍, ഉപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍, ദേവപ്രതിമകള്‍ എന്നിവയും ഇവയ്ക്കൊപ്പം ഉണ്ടായിരുന്നു. പുരാതന ചരിത്രവും സംസ്കാരവുമാണ് മമ്മികളിലൂടെ അനാവരണം ചെയ്യപ്പെടുന്നത്.
4300 വര്‍ഷം പഴക്കമുള്ള മമ്മി
