ജോജു ജോര്‍ജ് നായകനായി എത്തുന്ന ‘ഇരട്ട’ എന്ന സിനിമയുടെ ആദ്യ പ്രൊമോ സോംങ് പുറത്തെത്തി. മണികണ്ഠന് പെരുമ്പടപ്പ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച ഈ ഗാനം ജേക്ക്സ് ബിജോയ് ആണ് റീ അറേഞ്ച് ചെയ്തിരിക്കുന്നത്. ജോജു ജോര്‍ജ്, ബെനഡിക്റ്റ് ഷൈന്‍ എന്നിവര്‍ ആലപിച്ച ‘എന്തിനാടി പൂങ്കൊടിേെയ’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ജോജു ജോര്‍ജ് ആദ്യമായി ഇരട്ട വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് ഇത്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തില്‍ എത്തുന്നത്. നിരവധി സസ്പെന്സുകള് ഒളിപ്പിച്ചു വച്ച ഒരു പൊലീസ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ് ഇരട്ടയെന്ന് അണിയറക്കാര്‍ പറയുന്നു. നവാഗതനായ രോഹിത് എം ജി കൃഷ്ണന് ആണ് ചിത്രത്തിന്റെ സംവിധായകന്. തമിഴ്- മലയാളി താരം അഞ്ജലി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോന്, അഭിറാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.