എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം. സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്കാരിക പൈതൃകവും വിളിച്ചോതുന്ന പ്രൗഢഗംഭീര പരേഡിന് കർത്തവ്യപഥ് സാക്ഷിയായി. സ്വാതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഒന്നിച്ച് മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചതോടെയാണ് റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായത്. അംഗരക്ഷകരുടെ അകമ്പടിയോടെ രാഷ്ട്രപതി ദ്രൗപതി മുർമു കർതവ്യപഥിലെത്തിയതോടെ പരേഡ് തുടങ്ങി. ഈജിപ്ത് പ്രസിഡന്‍റ് അബേല്‍ ഫത്ത എല്‍ സിസിയായിരുന്നു മുഖ്യാതിത്ഥി. ഈപ്തത് സൈന്യവും ഇന്ത്യന്‍ സേനയോടൊപ്പം പരേഡില്‍ മാർച്ച് ചെയ്തു.
എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷ നിറവില്‍ രാജ്യം
