ധനുഷിന്റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് തമിഴിലും തെലുങ്കിലും ഒരേ സമയം എത്തുന്ന ചിത്രമാണ്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‌ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ പേര് ‘വാത്തി’ എന്നാണ്. തെലുങ്ക് പതിപ്പിന്റെ പേര് ‘സര്‍’ എന്നും. ഇപ്പോഴിതാ വാത്തിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ‘നാടോടി മന്നന്‍’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസന്‍ ആണ്. കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ അധ്യാപകന്റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ബാലമുരുകന്‍ എന്നാണ് തമിഴ് പതിപ്പില്‍ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സംയുക്ത മേനോന്‍ ആണ് നായിക. സായ് കുമാര്‍, തനികെല്ല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ്, ഹൈപ്പര്‍ ആദി, ശര, ആടുകളം നരേന്‍, ഇളവരശ്, മൊട്ട രാജേന്ദ്രന്‍, ഹരീഷ് പേരടി, പ്രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.