കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന് ചികിത്സ നൽകുന്നതിൽ വയനാട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്ക് വിഴ്ചയെന്ന് പരാതി. തോമസിന്റെ കുടുംബമാണ് ആരോപണവുമായി
മന്ത്രി കെ.കൃഷ്ണൻ കുട്ടിക്ക് മുന്നിൽ പരാതി പറഞ്ഞത്.
തോമസിന്റെ മകൾ സോന മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു.
മെഡിക്കൽ കോളജ് ആശുപത്രിയിൽ നല്ല ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ല. . ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു.
വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം ശക്തമാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ന് മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന് നല്ല ചികിത്സ കിട്ടിയില്ലെന്ന് പരാതി
![കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന് നല്ല ചികിത്സ കിട്ടിയില്ലെന്ന് പരാതി 1 jpg 20230116 113749 0000](https://dailynewslive.in/wp-content/uploads/2023/01/jpg_20230116_113749_0000-1200x675.jpg)