ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യിലെ പ്രണയ ഗാനമെത്തി. രാഹുല്‍ രാജ് സംഗീതം നല്‍കിയ ‘ആകാശ പാലാഴി..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍ ആണ്. രതി ശിവരാമന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരന്‍ ആണ്. വെങ്കിടേഷ്, രജിഷ വിജയന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അനിഘ സുരേന്ദ്രന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്‍ജുന്‍ അശോക്, ഷാജു ശ്രീധര്‍, ശരത് അപ്പാനി, നില്‍ജ കെ ബേബി, ശ്രുതി ജയന്‍ തുടങ്ങിയവര്‍ക്കൊപ്പം തമിഴ് സംവിധായകന്‍ ഗൗതം വസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. റഫീക്ക് അഹമ്മദ്, രതി ശിവരാമന്‍, ധന്യ സുരേഷ് മേനോന്‍ എന്നിവരുടെ വരികള്‍ക്ക് രാഹുല്‍ രാജ് ആണ് സംഗീതം.