കെ.സുരേന്ദ്രനെ ബി ജെ പി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റുമെന്ന പ്രാചരണം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്ദേക്കർ. .
കെ സുരേന്ദ്രൻ ശക്തനായ പൊരുതുന്ന നേതാവാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ബി ജെ പി നേതൃത്വം മാറുമെന്നത് തെറ്റായ പ്രചാരണമാണ്. സുരേന്ദ്രൻ അടക്കം സംസ്ഥാനത്തെ ഒരു നേതാവിനെയും മാറ്റില്ല. ബൂത്ത് മുതൽ മുഴുവൻ കമ്മിറ്റികളും ശക്തമാക്കും. മറിച്ചുള്ള തെല്ലാം സിപിഎമ്മും യുഡിഎഫും നടത്തുന്ന വ്യാജപ്രചാരണമാണെന്നും കെ സുരേന്ദ്രന്റെ നേതൃത്വത്തിൽ തന്നെയാണ് ലോക്‌സഭ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും ജാവദേക്കർ പറഞ്ഞു.
യുവനേതാവായിരുന്ന കെ സുരേന്ദ്രനെ പ്രസിഡന്റാക്കിയിട്ടും കേരളത്തിൽ ബിജെപിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്ന് പാർട്ടിയിൽ തന്നെ വിമർശനമുയർന്നിരുന്നു. 2019 ലോക്സഭാ തെരഞ്ഞെടുപ്പിലും കേരളത്തിലെ പ്രകടനം ദയനീയമായിരുന്നു. പിന്നാലെ 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ദയനീയമായി പരാജയപ്പെട്ടു. കൈയിലുണ്ടായിരുന്ന നേമം സീറ്റ് നിലനിർത്താനായില്ല. കെ സുരേന്ദ്രൻ മഞ്ചേശ്വരത്തും കോന്നിയിലും മത്സരിച്ചെങ്കിലും രണ്ടിടത്തും പരാജയപ്പെട്ടിരുന്നു. മകന്റെ നിയമനക്കാര്യത്തിലുൾപ്പെടെയുള്ള അഴിമതിയും പാർട്ടിക്കുള്ളിൽ അസ്വാരസ്യം ഉണ്ടാക്കിയിരുന്നു.