വില വര്‍ദ്ധിപ്പിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍. സിട്രോണ്‍ നിലവില്‍ രണ്ട് മോഡലുകളാണ് വില്‍ക്കുന്നത് – സി3 കോംപാക്റ്റ് ഹാച്ച്ബാക്കും സി5 എയര്‍ക്രോസ് എസ്യുവിയും. 2023-ന്റെ തുടക്കത്തോടെ, സി3 ക്രോസ്-ഹാച്ച്ബാക്കിനും സി5 എയര്‍ക്രോസ് മിഡ്-സൈസ് എസ്യുവിക്കും സിട്രോണ്‍ ഇന്ത്യ വില വര്‍ദ്ധന പ്രഖ്യാപിച്ചു. ഇത് മുഴുവന്‍ വേരിയന്റ് ലൈനപ്പിനും ബാധകമാണ്. എല്ലാ സി3 വേരിയന്റുകളുടെയും വില ഒരേപോലെ 10,000 രൂപ കമ്പനി വര്‍ധിപ്പിച്ചു. ലോഞ്ച് ചെയ്തതിന് ശേഷം സി3 ഹാച്ച്ബാക്കിന് ലഭിക്കുന്ന രണ്ടാമത്തെ വിലവര്‍ദ്ധനയാണിത്. 5.98 ലക്ഷം മുതല്‍ 8.25 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വിലയില്‍ ഇപ്പോള്‍ ഹാച്ച്ബാക്ക് ലഭ്യമാണ്. സിട്രോണ്‍ സി5 എയര്‍ക്രോസ് മിഡ്സൈസ് എസ്യുവിക്ക് ഇപ്പോള്‍ വില 37.17 ലക്ഷം രൂപയാണ്. അതേസമയം സിട്രോണ്‍ സി3 ഹാച്ച്ബാക്കിന്റെ പുതിയ ഇലക്ട്രിക് പതിപ്പായ ഇസി3 കമ്പനി ഉടന്‍ അവതരിപ്പിക്കും.