പ്രണയപ്പകയിൽ ബാംഗ്ലൂരിലും കൊലപാതകം. സ്വകാര്യ എൻജിനീറയറിങ് കോളേജിലെ ബിടെക് വിദ്യാർഥിയായ 19കാരിയാണ് കൊല്ലപ്പെട്ടത്. ക്ലാസിൽ കയറി കോളേജ് വിദ്യാർഥിനിയെ ആൺ സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ലയ സ്മിത് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ക്ലാസ്സിൽ കയറി പെൺകുട്ടിയെ കുത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ആൺസുഹൃത്ത് പവൻ കല്യാൺ ചികിത്സയിലാണ്. ഏകദേശം ഒരുമണിയോടെ പെൺകുട്ടിയുടെ ക്ലാസിലേക്കെത്തിയ ഇയാൾ അപ്രതീക്ഷിതമായി പെൺകുട്ടിയെ ആക്രമിച്ചു.
കത്തികൊണ്ട് പത്തിലേറെ തവണ പെൺകുട്ടിയെ കുത്തിയ ശേഷം സ്വയം കുത്തി ആത്മഹത്യക്ക് ശ്രമിച്ചു. കുത്ത് കൊണ്ട പെൺകുട്ടിയുടെ നിലവിളി കേട്ട് വിദ്യാർഥികളും അധ്യാപകരും ഓടിയെത്തിയപ്പോൾ ഇരുവരും രക്തത്തിൽ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. 2 പേരേയും. ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. നേരത്തെ പവൻ കല്യാൺ പഠിച്ച അതേ കോളേജിൽ പഠിച്ചിരുന്ന പെൺകുട്ടി പിന്നീട് കോളേജ് മാറി. അന്നും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.