Untitled design 3 4

അനധികൃത സ്വത്ത് സമ്പാദന വിവാദം നിലനിൽക്കെ, കണ്ണൂരിലെ പൊതു പരിപാടിയിൽ പങ്കെടുത്ത് ഇ പി ജയരാജൻ . എന്നാൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞില്ല. കെഎസ്ടിഎ യുടെ പരിപാടിക്കെത്തിയപ്പോഴാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്ന് ഇ പി ചെറു ചിരിയോടെ ഒഴിഞ്ഞുമാറി. ചോദ്യങ്ങള്‍ക്കെല്ലാം ചെറുചിരി മാത്രമായിരുന്നു ഇ പി ജയരാജന്‍റെ മറുപടി.

കെഎസ്ടിഎയുടെ ‘കുട്ടിക്കൊരു വീട്’ പദ്ധതിയുടെ താക്കോൽ ദാനം നിർവ്വഹിച്ച ഇ പി ജയരാജൻ, പ്രസംഗത്തിൽ വിവാദമോ രാഷ്ട്രീയമോ സംസാരിച്ചില്ല.
പാര്‍ട്ടിയുടെയും ഭരണത്തിന്‍റെയും നേട്ടങ്ങള്‍ എടുത്ത് പറഞ്ഞായിരുന്നു ഇ പി ജയരാജന്‍റെ പ്രസംഗം. രണ്ട് വർഷത്തിനുള്ളിൽ കേരളത്തിൽ മുഴുവൻ ഭവന രഹിതർക്കും വീട് നൽകുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. വീടില്ലാത്തവരില്ലാത്ത കേരളമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാർട്ടി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം ചേരുന്നത്. ഇപി ജയരാജനെതിരെ അന്വേഷണം സംസ്ഥാനത്ത് തീരുമാനിക്കാം എന്ന് കേന്ദ്ര നേതാക്കൾ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ വിഷയങ്ങളിൽ കാര്യമായ ചർച്ച പൊളിറ്റ് ബ്യൂറോയിലുണ്ടാവാനിടയില്ല. അന്വേഷണത്തോട് യോജിപ്പെന്ന സൂചനയാണ് കേന്ദ്രനേതൃത്വം നൽകുന്നത്. വിവാദം പാർട്ടിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലുമുണ്ട്. അന്വേഷണം വേണോയെന്ന കാര്യത്തിൽ മുഖ്യമന്ത്രിയുടെ നിലപാടായിരിക്കും നിർണ്ണായകം. .

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *