സ്കൂൾ കലോത്സവ മത്സരങ്ങളിൽ ഉൾപ്പടെ സംഘാടനത്തിലെ പോരായ്മ മൂലം മത്സരാർത്ഥികൾക്ക് അപകടം സംഭവിച്ചാൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് സംഘാടകർക്ക് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. ബാലനീതി നിയമ പ്രകാരമാകും ശിക്ഷാ നടപടികൾ. സ്റ്റേജിലെ പിഴവ് കാരണം മത്സരത്തിനിടയിൽ വീണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നഷ്ടമായ വിദ്യാർത്ഥിനിയുടെ ഹർജിയിൽ ആണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്. ഹർജിക്കാരുടെ അപ്പീലുകൾ തള്ളിയ തീരുമാനം അപ്പീൽ കമ്മിറ്റി പുനപരിശോധിക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 5 ദിവസത്തിനുള്ളിൽ തീർപ്പ് ഉണ്ടാക്കാനും കോടതി നിർദ്ദേശം നൽകി.
സ്കൂൾ കലോത്സവം: സംഘാടകർക്ക് ഹൈക്കോടതിയുടെ മുന്നറിയിപ്പ്
