വൈദേകം റിസോര്‍ട്ടിൽ ഇ പി ജയരാജന് കോടികൾ സാമ്പത്തിക പങ്കാളിത്തം എന്ന വാർത്ത തള്ളി സ്ഥാപനത്തിന്റെ സിഇഒ തോമസ് ജോസഫ് . സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്റെ ഭാര്യ 30 വര്‍ഷത്തോളം സഹകരണ ബാങ്കില്‍ ജോലി ചെയ്ത ശേഷം വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യത്തിന്റെ ഒരു പങ്കാണ് വൈദേകം ആയുര്‍വ്വേദ വില്ലേജില്‍ നിക്ഷപിച്ചത്.നാട്ടില്‍ വരുന്ന ഒരാശുപത്രിയില്‍ നിക്ഷേപിച്ചു എന്നതിനപ്പുറം പ്രധാന്യം അതിനില്ല. കോടികളുടെ തുക നിക്ഷേപിച്ചിട്ടില്ല. കോടികൾ എന്നതൊക്കെ പ്രചാരണം മാത്രമാണെന്നും തോമസ് ജോസഫ് പറഞ്ഞു.
ഇപിയുടെ മകനും ഭാര്യയും ഡയറകടര്‍ ബോര്‍ഡിലുണ്ട്. ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ചിലര്‍ വിദേശത്തായതിനാൽ . അവരുടെ താപര്യപ്രകാരമാണ് നാട്ടിലുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡില്‍ എത്തിയത്. അല്ലാതെ അവരുടെ ഓഹരി പങ്കാളിത്തം വലുതായത് കൊണ്ടല്ല എന്നും സി ഇ ഒ പറഞ്ഞു. ഇപിയുടെ മകന്റെ ഷെയര്‍ ഒന്നരശതമാനമേ വരുന്നുള്ളൂ. ഇപിയുടെ മകന് സ്ഥാപനത്തിന്റെ ആറ് സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാള്‍ മാത്രമാണ്. 2014ലാണ് മകന് ഡയറക്ടര്‍ ബോര്‍ഡില്‍ ഉള്‍പ്പെട്ടത്. അന്ന് ഇപി ജയരാജന് മന്ത്രിയോ മുന്നണി കണ്‍വീനറോ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നല്ല രീതിയില്‍ നടക്കുന്ന സ്ഥാപനത്തെ വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ ചിലര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ വിവാദം. മുന്‍ എംഡി രമേഷ് കുമാറിന് ഇതില്‍ പങ്കുണ്ടെന്ന് സംശയമുണ്ട്. അതിനേക്കുറിച്ചുള്ള തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും തോമസ് ജോസഫ് പറഞ്ഞു.