തവാങ് സംഘർഷത്തിൽ പ്രതികരണവുമായി ചൈന. ഇന്ത്യ ചൈന യഥാർത്ഥ നിയന്ത്രണ രേഖയിലെ സാഹചര്യങ്ങൾ സാധാരണ നിലയിലാണെന്നും പ്രശ്നങ്ങൾ പരിഹരിക്കാൻ തുറന്ന ചർച്ച വേണമെന്നും ചൈന . സംഘർഷത്തിൽ ആദ്യമായാണ് ചൈന പ്രതികരിക്കുന്നത്.
ഞങ്ങൾ മനസ്സിലാക്കിയിടത്തോളം, ചൈന-ഇന്ത്യ അതിർത്തിയിൽ സ്ഥിതി സാധാരണനിലയിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ചൈനയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ 9 ന് അരുണാചൽ പ്രദേശിലെ തവാംഗ് സെക്ടറിൽ ഇന്ത്യ-ചൈന സൈനികർ ഏറ്റുമുട്ടിയതിന് ശേഷം ചൈന ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. സംഘർഷത്തെക്കുറിച്ച് ഇന്ത്യൻ പ്രതിരോധമന്ത്രി ഇന്ന് പാർലമെൻ്റിൽ പ്രസ്താവന നടത്തിയിരുന്നു.