കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുക്കേണ്ടെന്ന കേരളത്തിൻറെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പ്. നഷ്ടപരിഹാരം കിട്ടാനുള്ള നടപടികൾക്കാണ് ആദ്യ മുൻഗണനയെന്നാണ് കേന്ദ്ര സർക്കാരിൻ്റെയും നിലപാട്. ഇൻഷുറൻസ് കമ്പനിയുമായുള്ള ചർച്ചകൾ അവസാന ഘട്ടത്തിലെന്നാണ് സൂചന. മത്സ്യതൊഴിലാളികൾക്കുള്ള നഷ്ടപരിഹാരവും മലിനീകരണം തടയാനുള്ള ചിലവും ആദ്യം കമ്പനിയിൽ നിന്ന് വാങ്ങിയെടുക്കാനാണ് നീക്കം.
കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ അപകടത്തിൽ പെട്ട സംഭവത്തിൽ കേസെടുക്കേണ്ടെന്ന കേരളത്തിൻറെ തീരുമാനത്തോട് കേന്ദ്രത്തിനും യോജിപ്പ്
