സവിശേഷതകളുള്ള ഒരു പോര്‍ട്രെയ്റ്റ് ലെന്‍സുമായി എത്തുകയാണ് ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാവ് ടെക്നോ. ഏറ്റവും മികച്ച സ്മാര്‍ട് ഫോണായ ടെക്നോ ഫാന്റം എക്സ്2 പ്രോയിലാണ് ഈ പരീക്ഷണം നടത്തിയിരിക്കുന്നത്. ഫോണ്‍ ഇന്ത്യയിലും വില്പനയ്ക്കെത്തുമെന്ന് ഉറപ്പായി. മൂന്നു ക്യാമറകള്‍ അടങ്ങുന്നതാണ് ഫോണിന്റെ പിന് ക്യാമറാ സിസ്റ്റം. സ്മാര്‍ട് ഫോണ്‍ ക്യാമറാ സിസ്റ്റങ്ങളില്‍ പൊതുവെ പ്രധാന ക്യാമറയ്ക്കാണ് പ്രാധാന്യമെങ്കില്‍ എക്സ്2 പ്രോയില്‍ ടെലി ക്യാമറയാണ് ഇപ്പോള്‍ ഫൊട്ടോഗ്രഫി ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. ടെക്നോയുടെ ഫ്ലാഗ്ഷിപ് ഫോണിലെ ടെലി ലെന്‍സിന് (പോര്‍ട്രെയ്റ്റ് ലെന്‍സിന്) 65 എംഎം വരെയാണ് ഫോക്കല്‍ ലെങ്ത്. ഇതൊരു ഹൈബ്രിഡ് സൂം ആണെന്നു പറയുന്നു. പഴയ കോംപാക്ട് സൂം ക്യാമറകളിലെന്നവണ്ണം മോട്ടറിന്റെ സഹായത്തോടെ ലെന്‍സ് പുറത്തേക്ക് ഇറങ്ങിവരുന്നു. ഫോട്ടോ പകര്‍ത്തിയ ശേഷം തിരിച്ച് പൂര്‍വസ്ഥിതിയിലാക്കാം. ഇതാണ് പോര്‍ട്രെയ്റ്റ് ക്യാമറയുടെ സവിശേഷത. ടെക്നോ പുറത്തുവിട്ട വിഡിയോ ഇവിടെ കാണാം.