ആനുകൂല്യങ്ങളും എസ്‌ക്ചേഞ്ച് സ്‌കീമുകളും വാഗ്ദാനം ചെയ്യുന്ന ഒരു മാസത്തെ പ്രോഗ്രാമായ ‘ഏഥര്‍ ഇലക്ട്രിക് ഡിസംബര്‍’ പ്രഖ്യാപിച്ച് ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥര്‍ എനര്‍ജി. ഇലക്ട്രിക് വാഹനവില്‍പന നിരക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. 6999 രൂപ വരുന്ന ബാറ്ററി വാറണ്ടി വെറും ഒരു രൂപയ്ക്ക് ഏഥര്‍ വാഗ്ദാനം ചെയ്യുന്നു. ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്‌കൂട്ടറിന്റെ ബാറ്ററി വാറണ്ടി രണ്ട് വര്‍ഷം കൂടി സുരക്ഷിതമാക്കാന്‍ കഴിയും. ഈ വര്‍ഷം ഡിസംബറില്‍ ഏഥര്‍ 450 എക്സ്, ഏഥര്‍ 450 പ്ലസ് എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഇത് ബാധകം. ഐ.ഡി.എഫ്.സി ബാങ്കുമായി സഹകരിച്ച് ഏഥര്‍ ആദ്യമായി ഒരു ഫിനാന്‍സിംഗ് സ്‌കീമും അവതരിപ്പിച്ചിട്ടുണ്ട്. ഇതു പ്രകാരം ഏഥര്‍ സ്‌കൂട്ടര്‍ വാങ്ങുന്നതിന് 48 മാസ കാലാവധി വാഗ്ദാനം ചെയ്യുന്നു. പ്രോസസിംഗ് ഫീസ് ഇല്ലാതെ 45 മിനിട്ടിനുള്ളില്‍ സ്‌പോട്ട് ലോണും നല്‍കുന്നു. ചെലവിന് തുല്യമായ ഇ.എം.ഐയും വാഗ്ദാനം ചെയ്യുന്നു.