ഗ്രീന്‍ ആപ്പിള്‍ ജ്യൂസ് തലച്ചോറിന് കേടുപാടുകള്‍ വരുത്തുന്നത് തടയാന്‍ സഹായിക്കുമെന്ന് പഠനം. ഗ്രീന്‍ ആപ്പിള്‍ ഡയറ്റ് കഴിക്കുന്ന മൃഗങ്ങളില്‍ തലച്ചോറിന്റെ സിഗ്‌നലിംഗ് തന്മാത്രകളായി പ്രവര്‍ത്തിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ അളവ് വര്‍ദ്ധിച്ചതായി ഒരു പഠനം കാണിച്ചു. ഉയര്‍ന്ന നാരുകളുള്ള ഭക്ഷണമായ പച്ച ആപ്പിള്‍ കഴിക്കുന്നത് മസ്തിഷ്‌ക രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് ഗവേഷണം സ്ഥിരീകരിച്ചു. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുടെ ലക്ഷണങ്ങള്‍ തടയുന്നതിനും ഗ്രീന്‍ ആപ്പിള്‍ സഹായിക്കുന്നു. ‘ഗ്രാനി സ്മിത്ത്’ എന്ന് അറിയപ്പെടുന്ന ഗ്രീന്‍ ആപ്പിളുകള്‍ ആന്റിഓക്സിഡന്റുകള്‍, നാരുകള്‍, വിവിധതരം വിറ്റാമിനുകളും ധാതുക്കളും എന്നിവയാല്‍ സമ്പുഷ്ടമാണ്. പച്ച ആപ്പിളില്‍ പെക്റ്റിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പ്രീബയോട്ടിക്കായി പ്രവര്‍ത്തിക്കുന്ന ഫൈബര്‍ ഉറവിടമാണ്. ഓസ്ട്രേലിയയില്‍ അടുത്തിടെ നടന്ന ഒരു പഠനം കാണിക്കുന്നത് ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് ആസ്ത്മ, ശ്വാസകോശ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു എന്നാണ്. പച്ച ആപ്പിളില്‍ ഫ്‌ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശം, പാന്‍ക്രിയാസ്, വന്‍കുടല്‍ കാന്‍സര്‍ എന്നിവ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. സ്തനം, വന്‍കുടല്‍, ചര്‍മ്മം എന്നിവയിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കാന്‍ ഗ്രീന്‍ ആപ്പിളിന് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ പഠനങ്ങളില്‍ ദിവസവും ഒരു പച്ച ആപ്പിളെങ്കിലും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പച്ച ആപ്പിളിന്റെ ഉപഭോഗം മധ്യവയസ്‌കരായ പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് ശരീരഭാരം കുറയ്ക്കുന്നതായി കാണിച്ചു.