രണ്ടുമാസം മുമ്പ് നായയുടെ കടിയേറ്റ യുവാവ് പേ വിഷബാധയേറ്റു മരിച്ചു
സംസ്ഥാനത്ത് വീണ്ടും പേവിഷ ബാധയേറ്റ് മരണം.വക്കം അടിവാരം സ്വദേശി ജിഷ്ണുവാണ് (29) ചികിത്സയിരിക്കെ മരിച്ചത്.
രണ്ട് മാസം മുൻപാണ് ജിഷ്ണുവിനെ പ്രദേശത്തുള്ള നായ ആക്രമിച്ചത്. നായയുടെ ആക്രണത്തിൽ പരിക്കേറ്റ ജിഷ്ണു പേ വിഷ പ്രതിരോധ വാക്സീൻ എടുത്തിരുന്നില്ലെന്നാണ് വിവരം. ദിവസങ്ങൾ മുൻപാണ് പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ജിഷ്ണു ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയായിരുന്നു മരണം.