ggggggggggggg 2

നവംബര്‍ മാസത്തില്‍ രാജ്യത്ത് കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് മുന്നേറ്റം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ടോപ് 10 വാഹന നിര്‍മ്മാതാക്കള്‍ വിറ്റഴിച്ചത് 3,10,807 കാറുകളാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 31.7 ശതമാനം വളര്‍ച്ച. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ പാസഞ്ചര്‍ വാഹന വിപണി കൂടിയാണ് ഇന്ത്യ. തുടര്‍ച്ചയായ ആറാം മാസമാണ് ഇന്ത്യയില്‍ കാര്‍ വില്‍പ്പന മൂന്ന് ലക്ഷം കടക്കുന്നത്. നവംബറില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ചത് മാരുതിയാണ്. 1,32,395 യൂണിറ്റ് വാഹനങ്ങള്‍. കൂടാതെ, 7.5 ലക്ഷത്തോളം വാഹനങ്ങള്‍ ഇനിയും മാരുതി കൊടുത്തു തീര്‍ക്കാനുണ്ട്. ഇത്തവണ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് ഹ്യുണ്ടായിയാണ്. 48,003 വാഹനങ്ങളാണ് ഹ്യുണ്ടായി വിറ്റഴിച്ചത്. മൂന്നു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍ യഥാക്രമം ടാറ്റ മോട്ടോഴ്‌സ്: 46,037. മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര: 30,392. കിയ ഇന്ത്യ: 24,025. ഹോണ്ട കാര്‍സ്: 7,051. എംജി മോട്ടര്‍: 4,079. സ്‌കോഡ: 4,433. ടൊയോട്ട കിര്‍ലോസ്‌കര്‍: 11,765. നിസാന്‍: 2,400 എന്നിങ്ങനെയാണ് വില്‍പന കണക്കുകള്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *