ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരമെന്നു വര്‍ഗീയവത്കരിക്കുന്നത് കേരളത്തിന്റെ
സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. സമരക്കാരെ രാജ്യദ്രോഹികളും തീവ്രവാദികളുമായി ചിത്രീകരിക്കുന്നത് യഥാര്‍ഥ പ്രശ്നം മറച്ചുവെക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ വിഴിഞ്ഞം സമരത്തിലെ ആക്രമണ കേസുകളില്‍ പ്രതികളായ ആയിരത്തോളം പേരുടെ വിലാസം ഉള്‍പ്പെടെ പട്ടിക തയ്യാറാക്കി പോലീസ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെയാണ് പ്രതികളാക്കിയിരിക്കുന്നത്. 168 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡിഐജി ആര് നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ഡിസിപി ലാല്‍ജിയുടെ നേതൃത്വത്തില്‍ ക്രൈം കേസുകള്‍ അന്വേഷിക്കാന്‍ വേറെ സംഘവുമുണ്ട്.