സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന് 400 രൂപ വര്‍ധിച്ച് 39400 രൂപയായി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4,925 രൂപയായി. മൂന്ന് ദിവസംകൊണ്ട് 640 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 40 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4080 രൂപയാണ്. ഡിസംബര്‍ ഒന്നിന് ഒരു പവന് സ്വര്‍ണ്ണത്തിന് 160 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 20 രൂപയും വര്‍ധിച്ച്, ഒരു പവന് സ്വര്‍ണ്ണത്തിന് 39,000 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4875 രൂപയുമായിരുന്നു വില. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപ വര്‍ദ്ധിച്ച് 70 രൂപയായി.
സ്വര്‍ണവില ഉയര്‍ന്നു
