ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ രണ്ടാം ടീസര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനും ദിവ്യ പിള്ളയുമാണ് ടീസറില്‍ ഉള്ളത്. മേപ്പടിയാന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ഷെഫീക്കിന്റെ സന്തോഷം നവംബര്‍ 25ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രം ‘പാറത്തോട്’ എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ‘ഷെഫീഖ് ‘എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെ പാടിയ രണ്ട് പാട്ടുകളാണ് പുറത്തിറങ്ങിയത്. എല്‍ദോ ഐസക് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‌ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ രാജന്‍. പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍. ഡിസ്ട്രിബൂഷന്‍- ഗുഡ് വില്‍ എന്റെര്‍റ്റൈന്മെന്റ്‌സ്. പ്രൊഡക്ഷന്‍ ഡിസൈനര്‍- ശ്യാം കാര്‍ത്തികേയന്‍.