യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനെതിരെയും ഡ്രൈ ഡേ ഒഴിവാക്കുന്നതിനെതിരെയും സിപിഎം നേതാവ് എം.ബി രാജേഷ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് 6 മാസമായിട്ടും മദ്യനയം ആവിഷ്കരിച്ചിട്ടില്ലെന്നും ഡ്രൈ ഡേ തന്നെ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി പറഞ്ഞതായി വാർത്ത വരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എംബി രാജേഷ് പറഞ്ഞു . ടൂറിസം മന്ത്രിയും ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ അങ്ങനെ പറഞ്ഞു. മദ്യനയത്തിൽ മുഖ്യമന്ത്രി സതീശൻ ഓന്ത് നിറം മാറുന്നത് പോലെ മാറി എന്നും മുൻ എക്സൈസ് മന്ത്രി കൂടിയായി എംബി രാജേഷ് പറഞ്ഞു. ഡ്രൈ ഡേ ഒഴിവാക്കി പ്രത്യേക അനുമതി വാങ്ങാതെ ഇവന്റുകൾക്കും മറ്റുമായി സർവസ്വാതന്ത്ര്യം കൊടുക്കുകയാണ്. ഇവരല്ലേ എൽഡിഎഫ് സർക്കാർ മദ്യമൊഴുക്കുന്നു എന്ന് പറഞ്ഞതെന്നും എംബി രാജേഷ് ചോദിച്ചു.
യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിനെതിരെയും ഡ്രൈ ഡേ ഒഴിവാക്കുന്നതിനെതിരെയും സിപിഎം നേതാവ് എം.ബി രാജേഷ്
