കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു. എന്നാൽ പാലം നിർമ്മാണത്തിന്റെ പിതൃത്വത്തെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കത്തെ തുടർന്ന് ഇന്ന് വൈകിട്ട് നാല് മണിക്ക് നടന്ന ഉദ്ഘാടന ചടങ്ങ് എൽ.ഡി.എഫ് ബഹിഷ്കരിച്ചു. പാലം ഇടതുപക്ഷം കൊണ്ടുവന്നതാണെന്നും ക്രെഡിറ്റ് അടിച്ചുമാറ്റാൻ ശ്രമിച്ച നടപടി പരിഹാസ്യമാണെന്നും ചൂണ്ടിക്കാട്ടിയാണ് എൽ.ഡി.എഫ് ആറന്മുള മണ്ഡലം കമ്മിറ്റി ചടങ്ങ് ബഹിഷ്കരിച്ചത്.
കോഴഞ്ചേരി പുതിയ പാലം നാടിന് സമർപ്പിച്ചു
