തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. മുഖ്യപ്രതി നിശാന്തിന്റെ അച്ഛൻ സുരേഷ്, ഇൻസ്റ്റാ ഇൻഫ്ലുവൻസർ മീനാക്ഷി എന്നിവരാണ് അറസ്റ്റിലായത്. മുഖ്യപ്രതി നിശാന്തിനായി തെരച്ചിൽ ഊർജിതമായി തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബൈക്ക്-ടാക്സി ഡ്രൈവറും യൂട്യൂബറുമാണ് നിശാന്ത്.മോഷണത്തിന് മുൻപ് നിശാന്ത് ഒരു ഉപഭോക്താവെന്ന വ്യാജേന മൂന്ന് തവണ ജ്വല്ലറി സന്ദർശിച്ചതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തുകയും, വീടടക്കം പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ സ്വർണം കണ്ടെത്താനായിട്ടില്ല. മൂന്ന് തവണ എത്തിയത് വ്യത്യസ്ത ഷർട്ടുകൾ ധരിച്ചാണെങ്കിലും ഒരേ തൊപ്പി ആണ് മൂന്ന് തവണയും ധരിച്ചതെന്ന് പൊലീസ് കണ്ടെത്തി. നവംബർ 5ന് പുലർച്ചെ ഇയാൾ ജ്വല്ലറിയിൽ എത്തിയത് ട്രയൽ റണ്ണിനാണോ എന്നും പൊലീസ് സംശയിക്കുന്നു.
തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ
