എസ്എസ്എല്‍സി ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് ഒന്ന് മുതല്‍ മാര്‍ച്ച് 30 വരെയാണ് എസ്എസ്എല്‍സി പരീക്ഷ. നിലവില്‍ ഗള്‍ഫ്, ലക്ഷദ്വീപ് പരീക്ഷാ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ ആകെ 3049 പരീക്ഷാകേന്ദ്രങ്ങളാണ് എസ്എസ്എല്‍സിക്ക് ഉള്ളത്. ഗള്‍ഫിലും ലക്ഷദ്വീപിലും ഏഴ് പരീക്ഷാ കേന്ദ്രങ്ങള്‍ വീതം അനുവദിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി ഏകദേശം 4,25000 വിദ്യാര്‍ഥികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതും. എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിന് ആരംഭിച്ച് 15ന് സമാപിക്കും. മേയ് ആദ്യവാരം ഫലം പ്രഖ്യാപിക്കും. അതേസമയം മാര്‍ച്ച് രണ്ട് മുതല്‍ 30 വരെയാണ് ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി കേരള കലാമണ്ഡലം പരീക്ഷ ആരംഭിക്കുക. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ ഒരുമിച്ചാണ് നടക്കുക. മെയ് 15ന് ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിക്കും.
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു
