കോഴിക്കോട് കോർപ്പറേഷനനിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് സെക്രട്ടറി മാധ്യമങ്ങൾക്ക് നൽകിയ വിവരം അതിശയോക്തിപരവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമാണ് എന്ന് യുഡിഎഫ് കൗൺസിൽ പാർട്ടി.
ഇത്തരം ഒരു സാഹചര്യത്തിന്‍റെ ഉത്തരവാദിത്വം സെക്രട്ടറിക്ക് തന്നെയാണ്. കോഴിക്കോട് കോർപ്പറേഷനിൽ കെട്ടിട നമ്പർ ക്രമക്കേടും സാമ്പത്തിക തട്ടിപ്പും കണ്ടെത്തിയിരുന്നു. നികുതി പിരിവിന്‍റെ മറവില്‍ രണ്ട് താത്കാലിക ജീവനക്കാർ പണം തട്ടിയതായായാണ് കണ്ടെത്തിയത്.
കേവലം 5000 രൂപയുടെ ക്രമക്കേടുകളാണ് കണ്ടെത്തിയത് എന്ന് സെക്രട്ടറിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തതാണ്. 2017-18 കാലത്തെ കൃത്രിമമാണ് ഇപ്പോൾ കണ്ടെത്തിയത്. ശേഷിക്കുന്ന ഇതേ വരെയുള്ള പരിശോധന നടത്തിയിട്ടുണ്ടോ എന്ന് സെക്രട്ടറി വ്യക്തമാക്കണമെന്ന് യു.ഡി.എഫ്.പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ.മൊയ്തീൻകോയയും ആവശ്യപ്പെട്ടു.ഇപ്പോൾ കുറ്റക്കാരായി കണ്ടെത്തിയ താൽക്കാലിക ജീവനക്കാർ 10 വർഷത്തിലേറെയായി ജോലി ചെയ്യുന്നു. താൽക്കാലിക ജീവനക്കാരുടെ ചുമതല സെക്രട്ടറിയിൽ നിക്ഷിപ്തമാണ്. പഴയ ബിൽ ബുക്ക് നഷ്ടപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് സെക്രട്ടറി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.