മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് പി എസ് സിയിൽ വീണ്ടും ദുരൂഹത. ഡയറി മൈക്രോബയോളജി യോഗ്യത ആവശ്യമുള്ള ഉന്നത തസ്തികയിലേക്ക് വെറും മൈക്രോബയോളജി മാത്രം യോഗ്യതയാക്കി മാറ്റിയാണ് പി എസ് സി പരീക്ഷ നടത്തിയത്. 2024 ൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 2026 സെപ്റ്റംബറിൽ ഒരു ഉദ്യോഗാർത്ഥിക്ക് നിയമന ഉത്തരവും നൽകി. എന്നാൽ, ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയ ഉദ്യോഗാർത്ഥിയെ മിൽമ അധികൃതർ തടഞ്ഞു. ഡയറി മൈക്രോബയോളജി യോഗ്യതയില്ലാത്ത ഒരാളെ ഇത്രയും ഉന്നത തസ്തികയിൽ നിയമിക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് മിൽമ.
മിൽമയിലും പിഎസ്സിയുടെ വിചിത്രമായ നിയമന നീക്കം
