sura 2

തിരുവനന്തപുരം സംസ്കൃതകോളേജിന് മുന്നില്‍ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ ഉയര്‍ത്തിയ അധിക്ഷേപ പോസ്റ്ററിനെതിരേ കെ സുരേന്ദ്രൻ രംഗത്ത് .ഗവർണർക്കെതിരായ എസ്എഫ്.ഐ ബാനർ സംസ്കാര ശൂന്യമായ നടപടിയാണ്.മുഖ്യമന്ത്രി അത് തിരുത്തണമെന്നും കെ സുരന്ദ്രന്‍ ആവശ്യപ്പെട്ടു.

ഗവർണർ എന്നത് ഉന്നത പദവിയാണ്. അതുപോലെ ഉന്നതമായ പദവിയാണ് മുഖ്യന്ത്രി സ്ഥാനവും. എസ്എഫ്ഐ സംസ്കാര ശൂന്യമായ നടപടി ചെയ്യുന്നു. ഗവർണര്‍ക്കെതിരെ വ്യക്തിപരമായ അധിഷേപം തുടർന്നാൽ മുഖ്യമന്ത്രിക്കെതിരെയും അങ്ങനെ ഉണ്ടാകും.പിന്നെ ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ബി ജെ പി സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. അതേസമയം ഈ സംഭവത്തിൽ പ്രിൻസിപ്പൽ ഖേദം പ്രകടിപ്പിച്ചിരുന്നു.എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച പോസ്റ്റര്‍ ശ്രദ്ധയിൽ പെട്ട ഉടനെ തന്നെ അത് എടുത്ത് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു. പോസ്റ്റർ പ്രത്യക്ഷപ്പെട്ടയുടൻ രാജ്ഭവൻ പ്രിൻസിപ്പലിനോട് വിശദീകരണം തേടിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *