ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ, ക്യാഷ് ഓണ്‍ ഡെലിവറി തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കളില്‍ നിന്ന് അധികമായി 5 രൂപ ഈടാക്കാന്‍ ആരംഭിച്ചു. ‘പേ ഓണ്‍ ഡെലിവറി ഫീ’ എന്ന പേരില്‍ ബില്‍ സമ്മറിയില്‍ പ്രത്യേക തുകയായാണ് ഇത് ചേര്‍ത്തിരിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഈ നിരക്ക് 7 രൂപ മുതല്‍ 20 രൂപ വരെയായി വ്യത്യാസപ്പെടാറുണ്ട്. ഓണ്‍ലൈന്‍ വഴി പണം അടയ്ക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ അധിക ഫീസ് ബാധകമല്ല. പ്ലാറ്റ്ഫോം ഫീസിന് പുറമെയാണ് ഈ പുതിയ നിരക്ക്. എതിരാളികളായ സ്വിഗ്ഗി നിലവില്‍ ക്യാഷ് ഓണ്‍ ഡെലിവറിക്ക് ഇത്തരം പ്രത്യേക ഫീസുകളൊന്നും ഈടാക്കുന്നില്ല. വിപണിയില്‍ റാപ്പിഡോയുടെ ‘ഓണ്‍ലി’, ഫ്ലിപ്കാര്‍ട്ടിന്റെ ‘ഈറ്റ് ഇന്‍’, സ്വിഷ് തുടങ്ങിയ പുതിയ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള മത്സരം കടുക്കുന്ന സാഹചര്യത്തിലാണ് സൊമാറ്റോയുടെ ഈ വരുമാന വര്‍ദ്ധനവ് നീക്കം.
ക്യാഷ് ഓണ്‍ ഡെലിവറിക്ക് അധിക ഫീസ് ഏര്‍പ്പെടുത്തി സൊമാറ്റോ
