6 21

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തലപൊക്കുമ്പോഴാണ് പലര്‍ക്കും കൊളസ്‌ട്രോള്‍ കൂടുതലായിരുന്നുവെന്ന് തിരിച്ചറിയുക. അതുകൊണ്ട് തന്നെ കൊളസ്‌ട്രോള്‍ പരിശോധന നടത്താന്‍ നാല്‍പതാം വയസ്സ് വരെ കാത്തുനില്‍ക്കേണ്ടതില്ലെന്ന് അമേരിക്കന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദയാഘാത-പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല ഇത്. പ്ലാക്ക് കാലക്രമേണ രക്തധമനികളില്‍ അടിഞ്ഞുകൂടുകയും ഇത് ഹൃദയസംബന്ധമായ ആരോഗ്യഅപകടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഉയര്‍ന്ന കൊളസ്ട്രോള്‍ ഉള്ളവരും കൊളസ്ട്രോള്‍ അളവു ഉയരാന്‍ സാധ്യതയുള്ളവരും ഡയറ്റില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും മുഴുവന്‍ ധാന്യങ്ങളും ചേര്‍ക്കാന്‍ ശ്രമിക്കുക. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്സ്, മത്സ്യം, ഒലിവ് ഓയില്‍ പോലുള്ളവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കൂടാതെ ബട്ടര്‍, നെയ്യ്, കൊഴുപ്പടങ്ങിയ മാംസം, പായ്ക്ക് ചെയ്ത സ്നാക്സ്, പഞ്ചസാര പാനീയങ്ങള്‍, പ്രോസസ്ഡ് ഭക്ഷണങ്ങള്‍ എന്നിവ പരിമിതിപ്പെടുത്താനും ശ്രദ്ധിക്കുക. ആഴ്ചയില്‍ 150 മിനിറ്റ് വ്യായാമം ചെയ്യാന്‍ ശ്രമിക്കുക. അടിവയറ്റില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കുക. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *